Tuesday, June 23, 2009

പൊന്മുടി- കല്ലാര്‍ ..ഏകദിന യാത്രയില്‍ നിന്നും.........


ഒരുപാടു നാളായി ലാബില്‍ നിന്നും ഒരു യാത്ര പോകണമെന്നു കരുതുന്നു....എല്ലാവരുടെയും സൌകര്യത്തിനു ഒത്തു വന്നതീ അടുത്താണ്...

എവിടെപ്പോകണം..അതായി പിന്നെ ചിന്ത...

ഞങ്ങളുടെ ലാബിലെ സീനിയര്‍ ഫോറ്റൊഗ്രാഫെറും എല്ലാം ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചു തല പുകഞ്ഞു ആലോചനയിലാണ് ...

അവസാനം തീരുമാനിച്ചു...ഒരു ദിവസമല്ലെയുള്ളൂ...പൊന്മുടി -കല്ലാര്‍-മീന്മുട്ടി...

വണ്ടി ബുക്ക്‌ ചെയ്യാന്‍ ചെന്നപ്പോള്‍ അവരുടെ വക ചോദ്യം. ..ഇപ്പോള്‍ പൊന്മുടി സീസന്‍ അല്ലല്ലോ ?..ഹേയ് അതൊന്നും സാരമില്ല..

രാവിലെ ആറു മണിക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു .ഞങ്ങള്‍ ഏഴ് പേരുണ്ട് ..രണ്ടു ബോയ്സും ബാക്കി ഗേള്‍സും ..
നല്ല മഴ....
നല്ല സമയം..മനസ്സില്‍ വിചാരിച്ചു..
ഇന്നലെ വരെ മഴ എവിടെയായിരുന്നു ....

വിതുരയിലെതിയപ്പോലാണ് പ്രാതല്‍ കഴിച്ചാലോ എന്ന് വിചാരിച്ചത് ....നോക്കുമ്പോള്‍ ഒറ്റ ഹോട്ടല്‍ തുറന്നിട്ടില്ല ...ഇനി വല്ല ഹര്‍ത്താലോ മറ്റോ ?

അവസാനം തപ്പി തപ്പി ഒരു ഹോട്ടലില്‍ നിന്നും അപ്പവും ഉള്ളിക്കറിയും കഴിച്ചു...

കല്ലാറില്‍ എത്തിയപ്പോള്‍ എട്ടര കഴിഞ്ഞു ...ആന ഇറങ്ങിയതിനാല്‍ ഇപ്പോള്‍ കയറ്റില്ലാത്രേ...ഇനി ഇപ്പോള്‍ തിരിച്ച് വരുമ്പോള്‍ ആവട്ടെ ..നേരെ വച്ചു പിടിപ്പിച്ചു..പൊന്മുടിയിലെയ്ക്ക്....ദൂരെനിന്നുള്ള കാഴ്ച്ച : മഞ്ഞു തലപ്പാവാക്കിയ മലനിരകള്‍


നല്ല കോട മഞ്ഞ് ....കുട്ടിക്കാനവും മൂന്നാറും പോലെ ഒരു പ്രതീതി ...

കോടമഞ്ഞ്‌ ..


ആദ്യം
വഴി തെറ്റി ഒരു സ്ഥലത്തെത്തി എങ്കിലും മനോഹരമായിരുന്നു സ്ഥലം...വഴി തെറ്റിയത് നന്നായി
വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വണ്ടി തിരിച്ചു വിട്ടു.. സ്പോട്ടില്‍ എത്തിയപ്പോള്‍ മഴയും തുടങ്ങി...വന്നു വന്നു നമുക്കു വരാന്‍ കണ്ട സമയം..

കോടമഞ്ഞില്‍ വൃക്ഷ തലപ്പുകള്‍ക്ക് അതിശയകരമാം ഭംഗി തോന്നിച്ചു ..കുട്ടികല്കായി സീസോ മുതലായവ ഉണ്ടായിരുന്നു...നോക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ അതില്‍ കയറി വിലസുന്നു ...ഇളം മഞ്ഞില്‍ വൃക്ഷത്തലപ്പുകള്‍


K.T.D.C യുടെ ഹോട്ടലില്‍ നിമ്മും ചായയും കുടിച്ചിട്ട് താഴീയ്ക്ക് കുറെ നടന്നു ..അട്ട ഉള്ള സ്ഥലമായതിനാല്‍ സ്റ്റെപ്പുകളില്‍ കൂടി വളരെ സൂക്ഷിച്ചാണിറങ്ങുന്നത്.. നേര്ത്ത മഴയിലും കുറെ അധികം നടന്നു...കൂടെയുള്ള plus-to ടീച്ചറും കൂടിയായ ചേച്ചി ഫോടോ എടുത്തു തകര്‍ക്കുന്നു ..

സസ്യശാസത്രം കൂടിയായതിനാല്‍ കാടും പള്ളയും ഒന്നും വെറുതെ വിടുന്നില്ല... എനിക്കും ഇതിലൊക്കെ ഇന്റെരെസ്റ്റ്‌ ഉള്ളതിനാല്‍ ഞാനും കൂടെ കൂടി...


lichensഅങ്ങോട്ട് പോയ സുഖം തിരിച്ചു വന്നപ്പോള്‍ ഇല്ല...കയറ്റമല്ലേ ?

തിരിച്ചു
മുകളില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു പേരുടെ ഡ്രെസ്സില്‍ അട്ട ...കുറെ കളിയാക്കി ....

ദൈവം ശിക്ഷിച്ചു ....പണ്ടൊക്കെ പിന്നെ പിന്നെ ..ഇപ്പോള്‍ അപ്പോള്‍ തന്നെ...

വെറുതെ കാലില്‍ നോക്കിയതാണ് ..ചോര കുടിച്ചു വീര്‍ത്തു ...വിരലിനടിയില്‍ ....

ഇതെന്നെ കടിച്ച അട്ട അല്ല... അത് ഇതുപോലെ ചുള്ളിയല്ലാരുന്നു ...തടിച്ചു വീര്‍ത്തു !!!അയ്യോ അട്ട ....!!! ആദ്യമായിട്ടാണ് കടിക്കുന്നത്...തട്ടിക്കലഞ്ഞിട്ടും കുറെയധികം ചോര പൊടിഞ്ഞു..പിന്നീട് നേരെ പാറയുടെ മുകളിലേയ്ക്ക് ..നല്ല മഴയും മഞ്ഞും....വഴുക്കുന്നുണ്ടായിരുന്നെന്കിലും പതുക്കെ കയറി...അതി മനോഹരമായ കാഴ്ച്ച ...അവിടെ താഴ്വാരങ്ങളില്‍, വനത്തില്‍ orchid ഉണ്ടത്രേ.പോകനമെന്നുണ്ടായിരുന്നെങ്കിലും കൊടും മഴയും മഞ്ഞും അനുവദിച്ചില്ല...

തിരികെ കല്ലാറിലേയ്ക്ക്...നിറയെ ഉരുളന്‍ കല്ലുകള്‍ ..വെറുതെയല്ല കല്ലാര്‍ എന്ന പേര് ..അവിടെ അധികം നിന്നില്ല ...കല്ലാറിലെ വെള്ളം ..ഒരു ക്ലോസ് പിക്ചര്‍
കല്ലാരിലെ തന്നെ അടുത്ത സ്പോട്ടിലേയ്ക്ക്...

കയറുമ്പോലെ എഴുതി വച്ചിട്ടുണ്ട്.."കാടത്തം ഉപേക്ഷിക്കുക" സത്യം ...
സ്വല്‍പ്പം അപകടം പതിയിരിക്കുന്ന സ്ഥലമായതിനാല്‍ ടൂറിസ്റ്റ്‌ ഗൈഡ് നെയും കൂട്ടി...പിന്നെ വനത്തിലൂടെയുള്ള യാത്ര...
മീന്മുട്ടിയിലെയ്ക്കുള്ള വഴികളിലൂടെ


ഏതാണ്ട്
ഒരു കിലോ മീറ്റര്‍ നാടക്കനമാത്രെ വെള്ളച്ച്ചാട്ടതിലെയ്ക്ക്..പക്ഷെ മടുപ്പ് തോന്നിയില്ല...ങ്ങോട്ട് ഓട്ടമായിരുന്നു ...മഴയായതിനാല്‍ വെള്ളം പൊങ്ങും .. പിന്നെ തിരിച്ചു വരാന്‍ പറ്റില്ലാത്രെ ..വെള്ളം താഴുന്നത് വരെ അവിടെത്തന്നെ...എന്തായാലും സ്പീഡില്‍ നടന്നു ...ക്രോസ് ചെയ്യേണ്ട സ്ഥലമെത്തി ...


ഇതിലെയാണ് ക്രോസ് ചെയ്യുക.. സൂക്ഷിച്ചു നോക്കിയാല്‍ വടം കാണാം ...ഇതില്‍ പിടിച്ചു പിടിച്ചു വേണം പോകാന്‍..ശാന്തമെന്നു തോന്നുമെങ്കിലും അതിശക്തമാണ് അടിയൊഴുക്ക്

പാറക്കെട്ടുകള്‍ നിറഞ്ഞ കല്ലാര്‍

ആറിനു കുറുകെ ഒരു വടം കെട്ടിയിട്ടുണ്ട് ..അതില്‍ പിടിച്ചു പിടിച്ചു വേണം പോകാന്‍..

നല്ല അടിയൊഴുക്കുണ്ട്...ഞങ്ങള്‍ മുന്പേ നടന്നു..

പേടിയൊന്നും തോന്നിയില്ല ...കൂടെയുണ്ടായിരുന്ന കൂട്ടത്തില്‍ ഇളമുറക്കാരിയുടെ കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടുന്നു....പേടിച്ചിട്ടാണ് ..

മുഖം
കണ്ടാല്‍ പ്രേതത്തെ മുന്‍പില്‍ കണ്ടു പേടിച്ച അവസ്ഥ ..പിന്നെ തിരികെ പോയി കയ്യില്‍ പിടിച്ചു കൊണ്ടുവന്നു ...

ഇനിയും കുറെ ദൂരം നടക്കണം...ആരോ പറഞ്ഞു ...ആനയുടെ മണം!!!..അതെ സത്യമാണ് ... കാറ്റില്‍ വച്ചു ആനകുത്ത്തി ചാകാനാണോവാ വിധി...ഏയ് ..

എന്തായാലും വെള്ളച്ച്ചാട്ടത്ത്തിനടുത്തെത്ത്ത്തി ..ആഴക്കയം ..സൂക്ഷിക്കുക എന്നുള്ള ബോര്‍ഡ്‌ ..


മീന്മുട്ടി വെള്ളച്ചാട്ടം


തിരികെ നടന്നപ്പോള്‍ വെള്ളം കൂടിയിരുന്നു ...എങ്കിലും ക്രോസ് ചെയ്തു ... പിടി വിട്ടാല്‍ പോയത് തന്നെ...കാരണം അടിയൊഴുക്ക് ശക്തമായി ...ഒരാളെ പിന്നെയും പിടിച്ചുകൊണ്ട് വരേണ്ടി വന്നു..കാരണം അല്ലെങ്കില്‍ പേടിച്ചിട്ടു അവള്‍ താഴെ വീണേനെ ...

സത്യത്തില്‍ കാടിന്റെ ഭംഗി ആസ്വദിച്ചത് തിരികെ വന്നപ്പോളാണ്...


വന്യഭംഗിചുററിപ്പിടിച്ചു കിടക്കുന്ന കാട്ടുവള്ളികള്‍

വലിയ പാറയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി കിടക്കുന്ന കാട്ടു വള്ളികള്‍

സാവധാനം നടന്നു ..ഒരു വലിയ പാറ യിലെത്തിയപ്പോള്‍ വിശ്രമിച്ചു ..പാറ എന്ന് പറയാന്‍ പറ്റില്ല വലിയ ഒരു ഗുഹ പോലെയുണ്ട് ..

പണ്ടത്തെ
സിംഹരാജാവോക്കെ താമസിച്ച സ്ഥലമാവാം ..ഏയ് അല്ല ..ശരിക്കും അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയതെന്താനെന്നോ ? നമ്മുടെ jungle book -ഇല്‍ ചെന്നായ്ക്കളും മൌഗ്ലി യും കൂടിയിരിക്കുന്ന സ്ഥലം..ശരിക്കും അത് പോലെ...അത്രയും വലിയ പാറ ...മുകളില്‍ നിന്നും കാട്ടുവള്ളികള്‍ തൂങ്ങി കിടക്കുന്നു ..സൂര്യകിരണങ്ങള്‍ ഒളിഞ്ഞു നോക്കാന്‍ തുടങ്ങി..മഴ മാറിയതിന്റെ ലക്ഷണം


പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാറ്റു വള്ളികളും വലിയ മരപ്പൊത്തുകളും ..
ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിലും ....
കിളികളുടെ കളകൂജനവും ...
കാടിന്റെ മാസ്മരിക സൌന്ദര്യം ..

സത്യം മനുഷ്യന്‍ തന്നെ പരിസ്ഥിതിയുടെ നാശത്തിന്റെ മുഖ്യ ഹേതു


പക്ഷെ ഒരൊറ്റ ചിത്ര ശലഭത്തെ പോലും കണ്ടില്ല ..പറയാന്‍ കാരണം കയറിവരുമ്പോള്‍ കുരെയടികം scientific names എഴുതി വച്ചിട്ടുണ്ടായിരുന്നു...കല്ലാറിലെ ചിത്രശലഭങ്ങള്‍ എന്ന ബോര്‍ഡില്‍ ..


തിരികെ ഇറങ്ങുമ്പോള്‍ ശരിക്കും ഒരു നഷ്ടബോധം ..വീണ്ടും വരാന്‍ ഉള്ള തോന്നല്‍ ...ഇനിയും ഒരിക്കല്‍ കൂടി വരനമെന്നാഗ്രതിച്ച്ച്ചു കൊണ്ടു അവിടെ നിന്നും വണ്ടി വിട്ടു ...

യാത്ര തീരാറാകുമ്പോള്‍ ഒരു നൊമ്പരം ...7'o ക്ലോക്ക് ആയപ്പോളെയ്ക്കും തിരികെ എത്തി... അപ്പോളാണ് പേടിച്ചു വിറച്ചു ഞങ്ങളെയും കൂടി ഇടയ്ക്ക് ഭയപ്പെടുത്തിയ ആളുടെ ചോദ്യം ..ഇനി എന്നാ നമ്മുടെ അടുത്ത ട്രിപ്പ്‌ ...???

6 comments:

കടിഞൂല്‍ പൊട്ടന്‍ said...

ഈ പോസ്റ്റിനു പ്രത്യേകം നന്ദി... പടങളും വിവരണവും എല്ലാം കണ്ടപ്പോള്‍ പണ്ടു കോളേജില്‍ നിന്നും കൂട്ടുകാരുമൊത്ത് പോയ യാത്ര ഓര്‍മ്മ വന്നു... അന്നു ഞാനും കുറെ പടമെടുത്തിരുന്നു.. ടൂറടിച്ച കടം തീര്‍ത്തു വന്നപ്പോഴേക്കും ഫിലിം വാഷ് ചെയ്യാന്‍ പറ്റിയില്ല.. ആ ഫിലിം റോള്‍ ഇപ്പോഴും വെളിച്ചം കാണാതെ എവിടെയോ കിടപ്പുണ്ട്... :)

Patchikutty said...

:-) Nice

പി.സി. പ്രദീപ്‌ said...

യാത്രാവിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്.
ആശംസകള്‍.

പാവത്താൻ said...

നല്ല ചിത്രങ്ങള്‍... നല്ല വിവരണം..
ഇനിയും യാത്രകളുണ്ടാവട്ടെ....

Sureshkumar Punjhayil said...

Sundaramaya oru yathra sammanichathinu nandi...!

Manoharam, Ashamsakal...!!!

Mahesh Cheruthana/മഹി said...

വിശദമായ യാത്രാ വിവരണവും നല്ല ചിത്രങ്ങളും വളരെ നല്ല പോസ്റ്റ് എല്ല ആശം സകളും !

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ...